വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സിനിമാ സ്‌റ്റൈലില്‍ കെ.എം മാണിയുടെ മിന്നല്‍ പരിശോധന

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 18.05.2014) വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ധനമന്ത്രി കെ.എം മാണിയുടെ മിന്നല്‍ പരിശോധന. പോലീസ് പൈലറ്റ് ഉപേക്ഷിച്ചാണ് സിനിമാ സ്റ്റൈലില്‍ മാണിയുടെ പരിശോധന. പരിശോധന രണ്ട്മണിക്കൂര്‍ നേരം നീണ്ടുനിന്നു.

ഓപ്പറേഷന്‍ ഓവര്‍ ചെക്കിംഗ് ദൗത്യത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. ചെക്ക്‌പോസ്റ്റുകള്‍ വഴിയുള്ള വരുമാനം വര്‍ധിപ്പിക്കാനും, പരിശോധന കുറ്റമറ്റതാക്കാനുമുള്ളതിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളുടെ നിയന്ത്രണം നിശ്ചിത കാലയളവിലേയ്ക്ക് ഇന്റലിജന്‍സ് ഏറ്റെടുത്തിരുന്നു. ശനിയാഴ്ചയാണ് ഇന്റലിജന്‍സ് വിഭാഗം ഈ ദൗത്യം ആരംഭിച്ചത്.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സിനിമാ സ്‌റ്റൈലില്‍ കെ.എം മാണിയുടെ മിന്നല്‍ പരിശോധന

വാളയാര്‍, മീനാക്ഷിപുരം, ഗോപാലപുരം, ഗോവിന്ദാപുരം, വേലന്താവളം, മഞ്ചേശ്വരം, മുത്തങ്ങ, വഴിക്കടവ്, കുമളി, ആര്യങ്കാവ്, അമരവിള എന്നീ ചെക്ക്‌പോസ്്റ്റുകളിലാണ് ഇന്റലിജന്‍സിന്റെ ഓപ്പറേഷന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Palakkad, Kerala, Minister, K.M. Mani, Walayar Check post, Cinema  Style. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia