കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപനം: വി.എസ് വിട്ടുനില്‍ക്കും
Feb 20, 2012, 16:47 IST
ADVERTISEMENT
തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പങ്കെടുക്കില്ല. വേണ്ട രീതിയില്‍ ക്ഷണിച്ചില്ലെന്ന പരാതി ഉന്നയിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വി.എസ് തീരുമാനിച്ചതെന്നാണ് വിവരം. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് വി.എസ്. ചടങ്ങ് മലമ്പുഴയില്‍ നിന്ന് പാലക്കാട്ടേക്ക് മാറ്റിയതും വി.എസിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ തീയതി തീരുമാനിച്ച ഉടന്‍ തന്നെ വി.എസിനെ ക്ഷണിച്ചതായി റെയില്‍വേ വിശദീകരിച്ചു. കഴിഞ്ഞ 17 ന് വി.എസിനെ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഫോണില്‍ ബന്ധപ്പെട്ട് ചടങ്ങിന് ക്ഷണിച്ചിരുന്നു. ഞായറാഴ്ച റെയില്‍വേ പിആര്‍ഒ അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Keywords: V.S Achuthanandan, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

