അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണ്‌ എമര്‍ജിംഗ് കേരള: വിഎസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണ്‌ എമര്‍ജിംഗ് കേരള: വിഎസ്
കൊച്ചി: അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണ്‌ എമര്‍ജിംഗ് കേരളയെന്ന്‌ പ്രതിപക്ഷനേതാവ് വിഎസ്. എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കില്ലെന്നും വിഎസ് പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണം. എമര്‍ജിംഗ് കേരളയുടെ മറവില്‍ ഭൂമി വിറ്റഴിക്കാനാണ്‌ സര്‍ക്കാരിന്റെ നീക്കം. എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി നെല്ലിയാമ്പതിയിലെ ഭൂമി വില്‍ക്കാനുള്ള നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഭൂമി കച്ചവടത്തിനാണ്‌ എമര്‍ജിംഗ് കേരളയെന്നും വിഎസ് ആരോപിച്ചു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

Keywords: Kerala, V.S, Emerging Kerala, Kochi, Nelliyampathy, Allegation, Land Mafia, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia