പ്രമേയത്തിനെതിരെ പിബി അംഗങ്ങള്‍ക്ക് വിഎസിന്റെ പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രമേയത്തിനെതിരെ പിബി അംഗങ്ങള്‍ക്ക് വിഎസിന്റെ പരാതി
തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി പ്രമേയത്തിനെതിരെ പിബി അംഗങ്ങള്‍ക്ക് വിഎസിന്റെ പരാതി. ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതല്ല പ്രമേയം എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ വിഎസ് പിബിക്ക് പരാതി നല്‍കിയത്.

കേന്ദ്രകമ്മിറ്റി പ്രമേയം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ വിഎസും കേന്ദ്രനേതൃത്വവും തമ്മില്‍ അഭിപ്രായവിത്യാസമുണ്ടായത്. കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിച്ച കാര്യങ്ങളല്ല പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാരോപിച്ച് വിഎസ് പക്ഷം രംഗത്തെത്തിയിരുന്നു. 

എന്നാല്‍ കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ ശരിയായ രൂപമാണ്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ വിഎസ് പരാതിയുമായി പിബിയെ സമീപിച്ചിരിക്കുന്നത്.

English Summery
VS submit complaint to PB on resolution 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia