ഐസ്ക്രീം കേസ്: വിഎസ് കോടതിയില്‍ നേരിട്ട് ഹാജരാകും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഐസ്ക്രീം കേസ്: വിഎസ് കോടതിയില്‍ നേരിട്ട് ഹാജരാകും
കോഴിക്കോട്: ഐസ്ക്രീം അട്ടിമറിക്കേസില്‍ ഹര്‍ജി സമര്‍പ്പിക്കാനായി പ്രതിപക്ഷനേതാവ് വിഎസ് ഇന്ന്‌ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകും. അന്വേഷണ സംഘം സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടില്‍ തന്റെ വാദം കൂടി കേള്‍ക്കാതെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി. ഈ ഹര്‍ജി വിഎസ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കിയെങ്കിലും കോടതി വിഎസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഐസ്ക്രീം അട്ടിമറിക്കേസ് അന്വേഷണ റിപോര്‍ട്ട് വിഎസിന്‌ നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കേ ഇന്നത്തെ കോടതി നടപടികള്‍ നിര്‍ണായകമാണ്‌.

അതേസമയം കോഴിക്കോടെത്തിയ വിഎസുമായി അന്വേഷി പ്രസിഡന്റ് കെ അജിത കൂടിക്കാഴ്ച നടത്തിവരികയാണ്‌. ഐസ്ക്രീം കേസ് സംബന്ധിച്ച കാര്യങ്ങളാണ്‌ ചര്‍ച്ചാവിഷയം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

English Summery
VS present before court for submitting plea 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia