SWISS-TOWER 24/07/2023

സംസ്ഥാനത്ത് പരക്കെ വിഎസ് അനുകൂല പോസ്റ്ററുകള്‍

 


ADVERTISEMENT


സംസ്ഥാനത്ത് പരക്കെ വിഎസ് അനുകൂല പോസ്റ്ററുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 

പിണറായി വിജയനെ എതിര്‍ത്തും വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചുമുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. വിവി ദക്ഷിണാമൂര്‍ത്തിയുടെ വീടിന്റെ മതിലിലിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 

പേരാമ്പ്ര, പാലേരി, കൂത്താളി, മേപ്പയൂര്‍ എന്നീ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളെല്ലാം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്‌. വിഎസ് അടിയുറച്ച കമ്യൂണിസ്റ്റ്, ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ്, ദക്ഷിണാമൂര്‍ത്തി ചെരുപ്പുനക്കി എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. റെഡ് വോയ്‌സിന്റെ പേരിലാണ് കോഴിക്കോട് പോസ്റ്റര്‍ പതിച്ചത്. 

ഇന്നലെ രാത്രി നെയ്യാറ്റിന്‍ കരയിലും തിരുവനന്തപുരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ടിപി ചന്ദ്രശേഖരന്‌ അഭിവാദ്യമര്‍പ്പിച്ച് വയനാട്ടിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സഖാവ് ടി പി ചന്ദ്രശേഖരന് അഭിവാദ്യങ്ങള്‍, സഖാവേ നിങ്ങള്‍ കുലംകുത്തിയല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്.

English Summery
VS favored posters appeared in all over state. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia