വിഎസ് ഓട്ടോ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിഎസ് ഓട്ടോ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം
കാസര്‍കോട്: വിഎസിനെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന്‌ ഭയന്ന വിഎസ് ഓട്ടോ സ്റ്റാന്‍ഡിലെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി തീരുമാനറിഞ്ഞപ്പോള്‍ ആഹ്ലാദം അടക്കാനായില്ല. അച്ചടക്ക നടപടി പരസ്യശാസനയില്‍ ഒതുക്കി പാര്‍ട്ടി നേതൃത്വം വിഎസിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ കാസര്‍കോട്ടെ പ്രവര്‍ത്തകര്‍ ആഹ്ലാദം പടക്കം പൊട്ടിച്ച് പങ്കുവച്ചു.

വിഎസിനും സിപിഎം കേന്ദ്രകമ്മിറ്റിക്കും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും മുദ്യാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തു. 

ദില്ലിയില്‍ ഇന്നലെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസ് പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ വിഎസിന്‌ അഭിവാദ്യമര്‍പ്പിച്ച് എ.കെ.ജി ഭവനുമുന്‍പില്‍ പ്രകടം നടത്തിയിരുന്നു.

English Summery
VS favored CPM activists celebrates in Nileswaram
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia