പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ വിഎസ്‌ ഒറ്റപ്പെട്ടു

 


പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ വിഎസ്‌ ഒറ്റപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ വിഎസിന്‌ നേരെയുണ്ടായ ഔദ്യോഗീക പക്ഷത്തിന്റെ ആക്രമണത്തില്‍ വിഎസ് തികച്ചും ഒറ്റപ്പെട്ടു. തികഞ്ഞ അച്ചടക്ക ലംഘനം നടത്തിയ വിഎസിനെതിരെ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഒന്നടങ്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. വിഎസ് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന്‌ അംഗങ്ങള്‍ ആരോപിച്ചു.

എന്നാല്‍ വിഎസ് തന്റെ നടപടികളെ ശക്തിമായി ന്യായീകരിക്കുകയും പിണറായിയുടെ 'കുലം കുത്തി' പ്രയോഗം ശരിയായില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ടിപി വധത്തില്‍ പോലീസ് അന്വേഷണത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വിഎസ് തുറന്നടിച്ചു.

English Summery
All members in party secretariat turned against VS in state meeting held in Thiruvananthapuram. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia