ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരെ പിണറായി വിജയന്റേയും വിഎസിന്റേയും രൂക്ഷ വിമര്‍ശനം. എം.എല്‍.എമാരുടെ നിയമസഭയിലെ പ്രകടനം തികഞ്ഞ പരാജയമാനെന്ന് പിണറായി കുറ്റപ്പെടുത്തി.
മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയില്‍ 40 പേര്‍ മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും പ്രശ്‌നങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും പിണറായി പറഞ്ഞു.
അതേസമയം എം.എല്‍.എമാര്‍ വിഷയങ്ങള്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കുന്നില്ലെന്ന് വിഎസും ആരോപിച്ചു. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു വിഎസ്സിന്റെ ആരോപണം.
എന്നാല്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ എം.എല്‍.എമാരെ അറിയിക്കുന്നില്ലെന്ന് എം.എല്‍.എമാരും ആരോപിച്ചു. എല്‍.ഡീ.എഫ് നിയമസഭാകക്ഷി യോഗത്തിലാണ് എം.എല്‍.എമാരും നേതാക്കളും പരസ്പരം ആരോപണമുന്നയിച്ചത്.
English Summery
VS and Pinarayi criticize MLAs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

