വിജിലന്‍സ് റിപോര്‍ട്ടില്‍ കഥയില്ലെന്ന് വി.എസ്

 


ADVERTISEMENT

വിജിലന്‍സ് റിപോര്‍ട്ടില്‍ കഥയില്ലെന്ന് വി.എസ്

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ വിജിലന്‍സ് റിപോര്‍ട്ടിലെ  ആരോപണങ്ങള്‍ കഥയില്ലാത്തതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിവില്ലാത്തവരാണെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷ്, മുന്‍ വിവരാവകാശ കമ്മിഷണര്‍ കെ. നടരാജനുമായി സംസാരിച്ചെന്ന വിജിലന്‍സ് കണ്ടുപിടിത്തത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു വി.എസ്.

കേസില്‍ നിന്നും വി.എസിനെ ഒഴിവാക്കിക്കിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയെ നിരന്തരം വിളിച്ച നടരാജന്‍, ഇതിനടുത്ത ദിവസങ്ങളില്‍ തന്നെ പലവട്ടം വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി എ.സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായാണു വിജിലന്‍സ്റിപോര്‍ട്ട്. സ്വന്തം പേരിലുള്ള മൊബൈല്‍ ഫോണില്‍ നിന്ന് മാത്രമായി രണ്ടുവട്ടം സുരേഷ് തിരിച്ചും നടരാജനെ വിളിച്ചതായും  റിപ്പോര്‍ട്ടിലുണ്ട്.

യു.ഡി.എഫ്. സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി വി.എസ്. കൂട്ടിച്ചേര്‍ത്തു. 

Keywords : Thiruvananthapuram, V.S Achuthanandan, Vigilance Case, Land Issue, Investigation, High Court, A. Suresh, K. Nadarajan, D.Y.S.P, Phone Call, Report, U.D.F, Private Secretory, Kerala Vartha, Malayalam News, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia