പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം വലതുപക്ഷവല്‍ക്കരണം: വിഎസ്
Jul 21, 2012, 22:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം വലതുപക്ഷവല്‍ക്കരണമാണെന്ന് വിഎസ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് പ്രത്യയശാസ്ത്ര അച്ചടക്ക ലംഘനം നടത്തുന്നത്. എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയും തരംതാഴ്ത്തുകയും പുറത്താക്കുകയും ചെയ്യുകയാണ്. പുറത്താക്കിയിട്ടും നിശബ്ദരാകാത്തവരെ ഇല്ലാതാക്കുന്നു. ടിപി വധം ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഎസ് ആരോപിച്ചു.
വിഎസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. എന്നാല്‍ തനിക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടാല്‍ താനത് വകവെക്കില്ലെന്ന് വിഎസ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ടിപി വധത്തിലെ പാര്‍ട്ടി പങ്കിനെ വിഎസ് കേന്ദ്രകമ്മിറ്റിയിലും ആവര്‍ത്തിച്ചു. വധത്തില്‍ പങ്കാളികളായ ഒരു ഡസനോളം വരുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തന്നെ കൂടെ പ്രതീക്ഷിക്കേണ്ടെന്നും വിഎസ് വ്യക്തമാക്കി.
പിണറായി വിജയനും കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാവെന്ന പരിഗണന വിഎസ്സിന് നല്‍കിയിട്ടുണ്ടെന്ന് പിണറായി വിശദീകരിച്ചു. തെറ്റ് തിരുത്താന്‍ വിഎസ്സിന് നിരവധി അവസരങ്ങള്‍ നല്‍കി. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴൊന്നും വിഎസ് കൂടെ നിന്നില്ലെന്നും പിണറായി വിമര്‍ശിച്ചു.
വിഎസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. എന്നാല്‍ തനിക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടാല്‍ താനത് വകവെക്കില്ലെന്ന് വിഎസ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
English Summery
VS against Pinarayi in Central Committee Meet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

