തനിക്ക് ചേരുന്ന പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കരുത്; വെള്ളാപ്പള്ളിക്ക് സുധീരന്റെ മറുപടി

 


തിരുവനന്തപുരം: (www.kvartha.com 04.10.2015) തനിക്ക് ചേരുന്ന പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്റെ മറുപടി. നികൃഷ്ട ജീവി പ്രയോഗം വെള്ളാപ്പള്ളിക്കാണ് ചേരുന്നതെന്നും സുധീരന്‍ തുറന്നടിച്ചു.
തനിക്ക് ചേരുന്ന പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കരുത്; വെള്ളാപ്പള്ളിക്ക് സുധീരന്റെ മറുപടി

സ്വന്തം പാര്‍ട്ടിക്കു പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണ് സുധീരനെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനാണ് സുധീരന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പരിധിയുണ്ട്. ഗുരുധര്‍മം കൈവിട്ട് സംഘപരിവാറിന്റെ അധര്‍മം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ എസ്എന്‍ഡിപി- സുധീരന്‍ കൂട്ടിച്ചേര്‍ത്തു.


Keywords : Thiruvananthapuram, Kerala, Vellapally Natesan, V.M Sudheeran, Congress, BJP. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia