സര്‍ക്കാരിനെതിരെ വിഎം സുധീരന്‍ രംഗത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സര്‍ക്കാരിനെതിരെ വിഎം സുധീരന്‍ രംഗത്ത്
തിരുവനന്തപുരം: നെല്‍ വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം ഭൂമാഫിയയെ സഹായിക്കുമെന്ന്‌ വി.എം സുധീരന്‍. ഇത്തരം തീരുമാനങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 2005നു മുമ്പ് നികത്തിയ പാടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ്‌ വിഎം സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്.

നെല്‍വയല്‍ നികത്തലിന് നിയമപരിരക്ഷ നല്‍കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടുവെന്ന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ മന്ത്രിസഭയിലെ ചിലരെ ഭൂമാഫിയ ഹൈജാക്ക് ചെയ്യുന്നതിന്‌ തെളിവാണെന്ന്‌ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരനും ആരോപിച്ചു.

English Summery
VM Sudheeran against govt decision 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia