Vigilance Investigation | കെ സുധാകരനെതിരെയുളള വിജിലന്‍സ് അന്വേഷണം; പരാതിക്കാരന്‍ പ്രശാന്ത് ബാബു മൊഴിനല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ വാങ്ങാനുളള നീക്കവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയുളള സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വിജിലന്‍സ് മുന്‍പാകെ മൊഴിനല്‍കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് വിജിലന്‍സ് ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. നേരത്തെ രണ്ടുതവണ മൊഴിയെടുക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല. 
Aster mims 04/11/2022

നേരത്തെ താന്‍ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും തലപോയാലും പരാതിയില്‍ നിന്നും പിന്‍മാറില്ലെന്നാണ് പ്രശാന്ത് ബാബു മൊഴി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍ പഠിച്ചിരുന്ന ചിറക്കല്‍ കോവിലകത്തിനു കീഴിലുളള ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ കരുണാകരന്റെ സ്മരണയ്ക്കായി വാങ്ങാന്‍ കെ സുധാകരന്‍ ട്രസ്റ്റ് രൂപീകരിച്ചു. വിദേശത്തു നിന്നും സ്വദേശത്തു നിന്നും പണപിരിവ് നടത്തി വെട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രശാന്ത് ബാബുവിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.

Vigilance Investigation | കെ സുധാകരനെതിരെയുളള വിജിലന്‍സ് അന്വേഷണം; പരാതിക്കാരന്‍ പ്രശാന്ത് ബാബു മൊഴിനല്‍കി

കെ കരുണാകരന്‍ മെമോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ പണിപിരിവ് നടത്തിയ ശേഷം സ്‌കൂള്‍ വാങ്ങാതെ എഡ്യൂ പാര്‍ക് എന്ന കംപനിയുടെ പേരില്‍ സ്‌കൂള്‍ വില്‍ക്കണമെന്ന് സ്‌കൂള്‍ മാനേജ്മെന്റിനോട് സുധാകരന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് ഇതിനു തയ്യാറായില്ലെന്നും പ്രശാന്ത്ബാബു തന്റെ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ പറഞ്ഞുറപ്പിച്ച തുകയില്‍ നിന്നും കച്ചവടം നടക്കാതിരുന്നപ്പോള്‍ രാജകുടുംബം വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തുവെന്നും എന്നാല്‍ ഈ തുക നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. ട്രസ്റ്റ് രൂപീകരിച്ച് പിരിച്ചെടുത്ത പണം സുധാകരന്‍ വെട്ടിച്ചതായി കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവ് തന്നോട് പറഞ്ഞതായും 2021-ല്‍ പ്രശാന്ത് ബാബു വിജിലന്‍സ് വിഭാഗത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Keywords: Kannur, News, Kerala, K Sudhakaran, Vigilance, Investigation, Complaint, Vigilance investigation against K Sudhakaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia