എയ്ഡഡ് പദവി വന്‍ സാമ്പത്തീക ബാധ്യതയുണ്ടാക്കും; ലീഗും മാണിയും നേര്‍ക്കുനേര്‍
Jul 29, 2012, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെചൊല്ലി ലീഗും മാണിയും നേര്‍ക്കുനേര്‍. മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന് വന്‍ സാമ്പത്തീക ബാധ്യതയുണ്ടാക്കുമെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.
മുഖ്യമന്ത്രിക്ക് ധനകാര്യവകുപ്പ് നല്‍കിയ നോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രതിമാസം ഒരു കോടിയുടെ അധികബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിന് ഇതുമൂലമുണ്ടാകുന്നത്. എന്നാല്‍ ധനവകുപ്പിന്റെ നോട്ടിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു.
ഇതിനിടെ ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ധനകാര്യവകുപ്പിനെതിരെ രംഗത്തെത്തി. എയ്ഡഡ് പദവി വിഷയത്തില്‍ ധനകാര്യ വകുപ്പിന്റെ മറുപടി കാത്തിരിക്കുന്നതില്‍ ഭേദം ആറ് മാസം കഠിന തടവ് അനുഭവിക്കുന്നതാണെന്ന് കെപിഎ മജീദ് പറഞ്ഞു. പദ്ധതിക്ക് ഒരുകോടി രൂപ അധികചെലവ് വരുമെന്നത് വെറുതേയാണ്. 15 ലക്ഷം രൂപയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചിലവ് വരുന്നതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
English Summery
Verbal fight between Muslim League and Mani on aided issue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

