ADVERTISEMENT
കൊച്ചി: ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഒറ്റയ്ക്കല്ലെന്ന് എം.എല്‍.എ വിഡി സതീശന്‍. കേരളത്തെ പിസി ജോര്‍ജ്ജിനെപോലുള്ളവര്‍ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ല. എല്ലാവര്‍ക്കും കൊട്ടാനുള്ള വഴിചെണ്ടയല്ല കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ആക്ഷേപങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എംഎല്‍എമാരെ രക്ഷിക്കണം. ഇല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ജോര്‍ജ്ജിന്റെ പരാമര്‍ശത്തേക്കാള്‍ വേദനിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി. നെല്ലിയാമ്പതിയിലേത് കര്‍ഷകരുടെ പ്രശ്‌നമല്ല. വനഭൂമിയാണത്. കയ്യേറ്റമാണ് അവിടെ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ടിഎന്‍ പ്രതാപനെതിരെ പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനയാണ് വിഡി സതീശനെ ചൊടിപ്പിച്ചത്. പ്രതാപന്‍ ധീവരസമുദായത്തിലെ അംഗമാണെന്നും മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ മതിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. നെല്ലിയാമ്പതി പ്രശ്നത്തില്‍ ഇടപെടാന്‍ തന്നെപോലുള്ള നേതാക്കള്‍ ഇവിടെയുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

English Summery
VD Satheeshan lashes out PC George
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.