Naxalite Varghese | നക്സലൈറ്റ് വർഗീസിനെ വെടിവെച്ചു കൊന്നിട്ട് 55 വർഷം; അടിച്ചമർത്തപ്പെട്ടവരുടെ ധീര വിപ്ലവകാരി


● വർഗീസ് അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടി
● 32-ാം വയസ്സിൽ വർഗീസ് കൊല്ലപ്പെട്ടു.
● കൊന്നതാണെന്ന് രാമചന്ദ്രൻ നായർ എന്ന പൊലീസുകാരൻ പിന്നീട് വെളിപ്പെടുത്തി
നവോദിത്ത് ബാബു
(KVARTHA) സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂടം ഒരു മനുഷ്യന് നൽകിയ സകലവിധ മനുഷ്യാവകാശങ്ങളും നിയമപരമായ അവകാശങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ട് അർഹതപ്പെട്ട നീതി നിഷേധിച്ചുകൊണ്ട് വയനാട്ടിൽ പോലീസ് പിടിയിൽ വെച്ചു നക്സലൈറ്റ് നേതാവ് അരീക്കൽ വർഗീസെന്ന എ വർഗീസ് തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ രക്തസാക്ഷിയായിട്ട് ഫെബ്രുവരി 18ന് 55 വർഷം. ഭരണകൂട ശക്തികൾ എത്രയൊക്കെ മറച്ചുവെക്കാൻ ശ്രമിച്ചാലും കാലത്തിന്റെ കാർ മേഘശകലങ്ങളെ മാറ്റി സത്യം എന്നെങ്കിലും പുറത്തുവരും എന്ന ചൊല്ലിന്റെ കൃത്യമായ ദൃഷ്ടാന്തമാണ് വർഗീസ് കൊലപാതകവും തുടർന്ന് നടന്ന സംഭവങ്ങളും.
നക്സലൈറ്റ് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന ഭരണകൂടത്തിന്റെ വിളംബരം വിശ്വസി
സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂടം ഒരു മനുഷ്യന് നൽകിയ സകലവിധ മനുഷ്യാവകാശങ്ങളും നിയമപരമായ അവകാശങ്ങളും പരസ്യമായി ലംഘിച്ചുകൊണ്ട് അർഹതപ്പെട്ട നീതി നിഷേധിച്ചുകൊണ്ട് വയനാട്ടിൽ പോലീസ് പിടിയിൽ വെച്ചു നക്സലൈറ്റു് നേതാവ് അരീക്കൽ വർഗീസെന്ന എ വർഗീസ് തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ രക്തസാക്ഷിയായിട്ട് ഫെബ്രുവരി 18ന് 55 വർഷം. ഭരണകൂട ശക്തികൾ എത്രയൊക്കെ മറച്ചുവെക്കാൻ ശ്രമിച്ചാലും കാലത്തിന്റെ കാർ മേഘശകലങ്ങളെ മാറ്റി സത്യം എന്നെങ്കിലും പുറത്തുവരും എന്ന ചൊല്ലിന്റെ കൃത്യമായ ദൃഷ്ടാന്തമാണ് വർഗീസ് കൊലപാതകവും തുടർന്ന് നടന്ന സംഭവങ്ങളും.
നക്സലൈറ്റ് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന ഭരണകൂടത്തിന്റെ വിളംബരം വിശ്വസിച്ചു നടന്ന ഒരു ജനതയ്ക്ക് മുമ്പിൽ സംഭവം കഴിഞ്ഞ് 28 വർഷത്തിനുശേഷം 28 വർഷമായി അടങ്ങാത്ത കുറ്റബോധം മനസ്സിൽ വേട്ടയാടി കൊണ്ടിരുന്ന രാമചന്ദ്രൻ നായർ എന്ന പോലീസുകാരൻ വർഗീസിനെ വെടിവെച്ച് കൊന്നത് ഞാനാണ് എന്ന കുറ്റം പരസ്യമായി ലോകത്തോട് ഏറ്റു പറഞ്ഞതും സ്വയം ശിക്ഷ ഏറ്റുവാങ്ങിയതും കാലത്തിന്റെ കാവ്യനീതി എന്നെ വിശേഷിപ്പിക്കാൻ പറ്റൂ. ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ച രണ്ട് കൊലപാതകങ്ങളുടെ ഓർമ്മപ്പെടുത്തലാണ് വർഗീസിന്റെ വധം.
വർഗീസ് വധിക്കപ്പെടുന്നതിനും 105 വർഷം മുമ്പ് ജോൺ വിൽക്സ് ബൂത്ത് എന്ന വംശീയവാദിയായ കൊലയാളിയുടെ നിറത്തോക്കിനിരയായി അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ടത് ആദ്യ സംഭവം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ വാദിയായ ലിങ്കൺ അടിമത്തം നിർത്തലാക്കി മനുഷ്യാവകാശത്തിന് പ്രാധാന്യം നൽകി എന്ന കുറ്റം ചെയ്തതിന്റെ പേരിലാണ് വംശീയവാദിയുടെ നിറതോക്കിനിരയായതെങ്കിൽ വയനാട്ടിലെ തദ്ദേശീയരായ ആദിവാസി ഗോത്ര വിഭാഗം അവിടുത്തെ ജന്മിമാരിൽ നിന്നും മറ്റും അടിമത്തം അടക്കമുള്ള ഭീഷണി നേരിടുമ്പോൾ (ആ കാലഘട്ടങ്ങളിൽ പോലും വയനാട്ടിലെ ചില ഭൂപ്രഭുക്കന്മാർ സംഘടിതശേഷിയില്ലാത്ത ചോദിക്കാനും പറയാനും ആരുമില്ലാത്ത ആദിവാസികൾക്ക് വളരെ തുച്ഛമായ വില നിശ്ചയിച്ച് അടിമകളായി കൊണ്ടുപോയി ജോലി ചെയ്യിച്ചിരുന്നു എന്നു പറയുന്നു) അതിനെ പരസ്യമായി ചോദ്യംചെയ്തതിന്റെ, അവരുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിച്ചതിന്റെ പേരിലും അതിനെതിരെ പോരാട്ടം നയിച്ചതിന്റെ പേരിലുമാണ് വർഗീസ് ഭരണകൂടത്തിന്റെ നിറത്തോക്കിന് ഇരയായത് .
വർഗീസ് വധിക്കപ്പെടുന്നതിനും രണ്ടര വർഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മറ്റൊരു പോലീസ് ക്രൂരത നിറഞ്ഞാടി കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ചെഗുവരയുടെ ജീവൻ കവർന്നതാണ് രണ്ടാമത്തെ സംഭവം. മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മേലാസകലം വെടിവെച്ചാണ് ചെഗുവരയെ കൊന്നത്. പോലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടപ്പോൾ ഉള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണ് എന്ന ഭാഷ്യം തീർക്കാൻ ആയിരുന്നു ഈ ക്രൂരമായ കൊലപാതകം ഇപ്രകാരം ആസൂത്രണം ചെയ്തത്. വർഗീസിനെ കെട്ടിയിട്ട് വെടിവെച്ച് കൊന്നതും ഇതെ ഭരണകൂട ഭീകരതയുടെ ആവർത്തനം തന്നെ.
എം വി രാഘവൻ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടിരിക്കെ (അന്ന് വയനാട് ജില്ല നിലവിൽ വന്നിരുന്നില്ല) ഓഫീസ് സെക്രട്ടറിയായിരുന്നു തികഞ്ഞ വിപ്ലവ വീര്യമുള്ള വർഗീസ്. വയനാട്ടിലെ ആദിവസികൾക്കിടയിൽ പ്രവർത്തിക്കുവാനായി പാർട്ടി നിയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയുള്ള പ്രവർത്തനകാലത്ത് ജന്മിമാരിൽ പലരും തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായി ആദിവാസികളെ ചൂഷണം ചെയ്യുന്നതിന് നേർസാക്ഷിയായി എന്നു പറയുന്നു. ഈ അനുഭവത്തിൽ നിന്നും ആദിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെ നേരിടാൻ ജനാധിപത്യ ശൈലി പോരായെന്നും വിപ്ലവ ശൈലി അനിവാര്യമാണെന്നും ഉള്ള ബോധം വന്നതിന്റെ അടിസ്ഥാനത്തിൽ അവിടത്തെ പ്രവർത്തന കാലത്ത് വർഗീസ് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു.
ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി. പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗീസ് ആദിവാസികളുടെ ദിവസക്കൂലി വർദ്ധിപ്പിച്ച് അവർക്ക് ജീവിതം നിലവാരം ഉറപ്പുവരുത്താൻ ശ്രമിച്ചു. വർഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണമായും നിർത്തലാക്കപ്പെട്ടു. ഇത് വർഗീസിനോടുള്ള ജന്മി വിഭാഗത്തിന്റെ എതിർപ്പ് കൂടാൻ കാരണമായി. നക്സൽ ആക്ഷനുകളിലൂടെ വർഗീസും സുഹൃത്തുക്കളും ചില ജന്മികളെ കൊലപ്പെടുത്തിയത് വയനാട്ടിലെ ആദിവാസികളല്ലാത്ത ജനങ്ങളുടെയിടയിൽ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.
നക്സലൈറ്റ് ആക്രമണം രൂക്ഷമായ ആ കാലഘട്ടത്തിൽ വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ നക്സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടിൽ വർഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരൻ മുഖേന, സമീപത്തു തമ്പടിച്ചിരിക്കുന്ന സി.ആർ.പി.എഫ് സേനയറിഞ്ഞു. ഉടൻ തന്നെ വർഗീസിനെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ട് വർഗീ സിന്റെ കൊലപാതകം നടന്നു എന്ന് വിശ്വസിക്കുന്നു.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ ലക്ഷ്മണ, ഡി.ഐ.ജി ആയ പി വിജയൻ) നിർദേശ പ്രകാരം 1970 ഫെബ്രുവരി 18നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998ൽ വർഗീസിന്റെ മരണം നടന്ന് 28 വർഷത്തിന് ശേഷം മാധ്യമം വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വെളിപ്പെടുത്തിയത് കേരളത്തിലെ സമൂഹം അത്ഭുതത്തോടെയാണ് ശ്രമിച്ചത്.
ഇത് വലിയ വിവാദത്തിന് വഴി തെളിച്ചു. നക്സൽ വർഗീസ് ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക ഭാഷ്യം, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളോടെ പൊളിയുകയായിരുന്നു.രാമചന്ദ്രൻ നായർ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യം ലഭിച്ച രാമചന്ദ്രൻ നായർ 2006 നവംബർ മാസത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചു. 2010 ഒക്ടോബർ 27ന് വർഗീസ് വധക്കേസിൽ മുൻ പോലീസ് ഐ ജി ലക്ഷ്മണ കുറ്റക്കാരനാണന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിക്കുകയുണ്ടായി.
കൂട്ടുപ്രതിയായ മുൻ ഡി.ജി.പി വിജയനെ വെറുതെ വിടുകയും ചെയ്തു. ഒരു കൊലപാതകത്തിന് 40 വർഷത്തിനുശേഷം വിധിവരുന്ന അപൂർവ്വതയും ഈ കേസിലുണ്ടായി. ഭരണകൂടം വെടിവെച്ചു കൊന്നതാണ് എന്ന് പരസ്യമായി വെളിവാക്കപ്പെട്ടതിനെ തുടർന്ന് കോടതിയിൽ നഷ്ടപരിഹാരത്തിന് സമീപിച്ച വർഗീസിന്റെ ബന്ധുക്കൾക്ക് 2021ൽ സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയുണ്ടായി.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
February 18th marks 55 years since the killing of Naxalite leader Areekal Varghese. The article recounts the controversial circumstances of his death, the subsequent confession of the policeman who killed him, and the impact of Varghese's activism on the आदिवासी community in Wayanad.
#NaxaliteVarghese, #55Years, #Kerala, #Revolutionary, #AdivasiRights, #RememberingVarghese