Mahotsavam | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊട്ടിയൂര്‍: (www.kvartha.com) വൈശാഖ മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ വൈശാഖ മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ഭാരവാഹികള്‍
ക്ഷേത്രം ഭാരവാഹികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി 
Aster mims 04/11/2022

വിവിധ വകുപ്പുകളെ ഉള്‍പെടുത്തി അഞ്ചോളം യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അക്കരെ കൊട്ടിയൂരില്‍ നാല്പതിലധികം വരുന്ന കൈയാലകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. നീരെഴുന്നള്ളത്തിന് ശേഷമാണ് ശ്രീകോവില്‍ മേയുന്നത്. ഇതിന് മാത്രം ഉപയോഗിക്കുന്ന ഞെട്ടിപ്പനയോലകള്‍ ശേഖരിച്ചുകഴിഞ്ഞു.

Mahotsavam | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

പാര്‍കിങിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇക്കരെ ക്ഷേത്രത്തിന്റെ രണ്ട് ഗ്രൗണ്ടുകളിലുമായി 1500 വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കഴിയും. മെച്ചപ്പെട്ട രീതിയിലുള്ള വഴിപാട് കൗണ്ടറുകള്‍ സജ്ജീകരിക്കുന്നുണ്ട്. അന്നദാനത്തിന് ഇക്കരെ കൊട്ടിയൂരിലും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്‌നാന ഘട്ടങ്ങള്‍ അഞ്ചെണ്ണമായി വര്‍ധിപ്പിച്ചു. 

അക്കരെ കൊട്ടിയൂരില്‍ അഞ്ചെണ്ണം വീതമുള്ള നാല് ബ്ലോക് ശൗചാലയങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു. ഇക്കരെ കൊട്ടിയൂരില്‍ നടന്നുവന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈശാഖ മഹോത്സവ നഗരിയില്‍ ഹരിത ചട്ടവും മാലിന്യ സംസ്‌കരണ നിബന്ധനകളും കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ദേവസ്വം അധികൃതരുമായി നടത്തിയ ചര്‍ചയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: Kottiyoor, News, Kerala, Mahotsavam, Kottiyoor Vaisakha Mahotsavam preparations are in final stage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script