Woman Died | പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപര്‍ ലോറി ഇടിച്ച് മരിച്ചു
Nov 23, 2022, 12:00 IST
വൈക്കം: (www.kvartha.com) പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപര്‍ ഇടിച്ച് മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടില്‍ ത്രേസ്യാമ്മ(55)യാണ് മരിച്ചത്. ടോള്‍ - ചെമ്മനാകരി റോഡില്‍ തേവടി പാലത്തിന് സമീപം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ഭര്‍ത്താവുമൊത്ത് പ്രഭാതസവാരി കഴിഞ്ഞ് മടങ്ങവേ വീട്ടില്‍ നിന്നും റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയെന്നാണ് വിവരം. അതേസമയം ഭര്‍ത്താവിന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അനൂപ്, അനീറ്റ.
Keywords: News, Kerala, Woman, Death, Accident, Hospital, Vaikom: Woman died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.