തിരുവനന്തപുരം: (www.kvartha.com) വടക്കാഞ്ചേരിയിലുണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി. ഒമ്പത് മരണം ഉണ്ടായി എന്നാണ് റിപോര്‍ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്നും വിനോദ യത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സാ സഹായം ചെയ്യാന്‍ സര്‍കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്ന് പ്രവര്‍ത്തക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പെടെ ആശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കു ചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi-Vijayan, Death, Injured, bus, Vadakkencherry road accident: CM condoles.