Congress | വടകരയില്‍ മുസ്ലീം ലീഗിന്റെ അവകാശവാദം പ്രതിരോധിക്കാന്‍ കെ മുരളീധരനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ്

 


കണ്ണൂര്‍: (KVARTHA) മുസ്ലീം ലീഗ് സീറ്റുവേണമെന്ന് ആവശ്യമുയര്‍ത്തിയ വടകരിയില്‍ കെ മുരളീധരനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ ശക്തമായി. മുസ്ലിം ലീഗിന് ഏറെ സ്വീകാര്യനായ കെ മുരളീധരനെ സ്ഥാനാര്‍ഥിയായി നിലനിര്‍ത്തിയാല്‍ ലീഗ് വടകരയില്‍ അവകാശവാദമുന്നയിക്കില്ലെന്നാണ് വിലയിരുത്തല്‍. കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തില്‍  സ്വന്തം പാര്‍ടിയിലെ നേതാക്കളെക്കാളും ഏറെ വൈകാരികമായി ബന്ധം പുലര്‍ത്തിയവരാണ് പാണക്കാട് കുടുംബം.

അതുകൊണ്ടു തന്നെ കഴിഞ്ഞ തവണ വട്ടിയൂര്‍കാവില്‍ നിന്നും വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ വടകരയിലേക്ക് മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് വമ്പിച്ച ആവേശത്തോടെ ആനയിച്ചു കൊണ്ടുവന്നത്. അരലക്ഷത്തിലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ ജയിച്ചത്. കോണ്‍ഗ്രസില്‍ മുസ്ലീം ലീഗിന് ഏറെ സ്വീകാര്യനായ നേതാക്കളിലൊരാളാണ് കെ മുരളീധരന്‍. ഒരിക്കല്‍ പോലും മൃദുഹിന്ദുത്വം സ്വീകരിക്കാത്ത മുരളീധരനോട് സവിശേഷമായ ഒരു ബന്ധം മുസ്ലീം ലീഗിനുണ്ട്.

Congress | വടകരയില്‍ മുസ്ലീം ലീഗിന്റെ അവകാശവാദം പ്രതിരോധിക്കാന്‍ കെ മുരളീധരനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ്

കേരളത്തില്‍ ലീഗിന്റെ ഗുഡ്ബുകില്‍ ഒന്നാം നിരയിലുളള നേതാക്കളിലൊരാളായ കെ മുരളീധരനെ ഇറക്കി ലീഗിന്റെ അവകാശവാദത്തിന്റെ മുനയൊടിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. എന്നാല്‍ ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നു മുരളീധരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിറ്റിങ് എംപിമാര്‍ പരമാവധി മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന നിലപാടാണ് ഹൈകമാന്‍ഡ് സ്വീകരിച്ചത്. ഈക്കാര്യം മുരളീധരനെ എഐസിസി സംഘടനാചുമതലയുളള സെക്രടറിയായ കെ സിവേണുഗോപാല്‍ അറിയിച്ചിട്ടുണ്ടെന്നാണ്വിവരം. കേരളത്തിലുളള പ്രത്യേകരാഷ്ട്രീയസാഹചര്യത്തില്‍ മുരളീധരന്‍വിട്ടു നിന്നാല്‍ വടകര മണ്ഡലം നഷ്ടപ്പെടാനിടയാക്കുമെന്നാണ് കെ സി മുന്നറിയിപ്പു നല്‍കിയത്.

ഇതോടെ പാര്‍ടിക്കായി വീണ്ടും കളത്തിലിറങ്ങാന്‍ കെ മുരളീധരന്‍ സമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഒക്ടോബര്‍ നാല്, അഞ്ച്് തീയ്യതികളിലായി കെപിസിസി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെയാണ് വടകരയിലെ സ്ഥാനാര്‍ഥിയെകുറിച്ചു ധാരണയായത്. ഒക്ടോബര്‍ നാലിന് രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക. മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ടി അടിത്തറ ശക്തിപ്പെടുത്താനാണ്. അതിനിടയില്‍ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനാണ് കെപിസിസി ലക്ഷ്യമിടുന്നത്.

Keywords:  Vadakara, Election, Muslim League, Muraleedharan, News, Kerala, Politics, Vadakara: Muslim League and K Muraleedharan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia