Accident | വടകരയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം
Nov 16, 2022, 10:08 IST
തലശേരി: (www.kvartha.com) ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയില്‍ പുലര്‍ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എര്‍ണാകുളത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈസഡറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്നുണ്ടായ ചോര്‍ച അടച്ചതായി ഫയര്‍ഫോഴ്സ് അറിയിച്ചു. ടാങ്കറിലെ ഇന്ധനം മറ്റൊന്നിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.
Keywords: News, Vadakara, Kerala, Accident, Vadakara: Diesel tanker lorry hit the divider.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.