V Radhakrishnan Says | തൊഴിലാളികള്‍ക്ക് തൃപ്തികരമായ സേവനം ലഭ്യമാക്കാന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ പ്രതിഞ്ജാബദ്ധമെന്ന് ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്‍
Dec 14, 2022, 16:22 IST
കണ്ണൂര്‍: (www.kvartha.com) തൊഴിലാളികള്‍ക്ക് തൃപ്തികരമായ സേവനം ലഭ്യമാക്കാന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇഎസ്‌ഐ ബോര്‍ഡ് അംഗവും ബിഎംഎസ് ദേശീയ സെക്രടറിയുമായ വി രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടട ഇഎസ്‌ഐ ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിക്കും കുടുംബത്തിനും പ്രതിവര്‍ഷം ആളോഹരി 10 ലക്ഷം രൂപയുടെ ചികിത്സാ സഹായം നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സംവിധാനമാണ് ഇഎസ്‌ഐയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത് ബോര്‍ഡ് യോഗത്തില്‍ തോട്ടട ഇഎസ്‌ഐ ആശുപത്രിക്ക് പ്രതേക ശ്രദ്ധ നല്‍കി വികസിപ്പിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടടയിലെ ആശുപത്രി ഉന്നത നിലവാരത്തിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആശുപത്രി വികസന സമിതി നടത്തണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളി, തൊഴിലുടമ, സര്‍കാര്‍ പ്രതിനിധി എന്നിവരടങ്ങുന്നതാണ് ആശുപത്രി വികസന സമിതി.
Keywords: Kannur, News, Kerala, hospital, V Radhakrishnan said that ESI Corporation committed to provide satisfactory service to the workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.