മുഖ്യമന്ത്രി മാത്രം നന്നായാല്‍ ഭരണം നന്നാവില്ല; വിഎം സുധീരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുഖ്യമന്ത്രി മാത്രം നന്നായാല്‍ ഭരണം നന്നാവില്ല; വിഎം സുധീരന്‍
തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍. മുഖ്യമന്ത്രി മാത്രം നന്നായാല്‍ ഭരണം നന്നാവില്ലെന്ന്‌ വിഎം സുധീരന്‍.

മന്ത്രിസഭയില്‍ മിടുക്കന്മാരുണ്ട്. അതുപോലെ തന്നെ ഒന്നിനും കൊള്ളാത്തവരുമുണ്ട്. ചിലമന്ത്രിമാര്‍ക്ക് എന്താ നടക്കുന്നതെന്ന്‌ പോലും അറിയില്ല. ഇത്തരക്കാര്‍ പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണ്‌. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റുകള്‍ യുഡിഎഫ് ആവര്‍ത്തിക്കുകയാണ്. ചര്‍ച്ച ചെയ്യാതെ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. മുഖ്യമന്ത്രി വളരെ അധ്വാനിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടുമാത്രം കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പില്‍ പങ്കെറ്റുത്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. 

മന്ത്രിസഭ കൈക്കൊള്ളുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ പതിവായി രംഗത്തുവരുന്ന വിഎം സുധീരന്‍ കറന്റ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും ശക്തമായി പ്രതികരിച്ചിരുന്നു.

English Summery
Useless fellows are in State ministry: Sudheeran 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia