Untidy condition | അറവ് ശാലയില്‍ വില്‍പന നടത്തിയ മാംസത്തില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി; കട അടച്ചുപൂട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) അറവ് ശാലയില്‍ വില്‍പ്പന നടത്തിയ മാംസത്തില്‍ നിന്ന് പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടി. തൃശ്ശൂര്‍ പന്നിത്തടത്ത് പ്രവര്‍ത്തിക്കുന്ന അറവ് ശാലയിലാണ് സംഭവം. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാള്‍ക്കാണ് പുഴുക്കളെ കിട്ടിയത്. ഇതേത്തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.
Aster mims 04/11/2022

തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായി ഇവിടെ പരിശോധന നടത്തി. പഴകിയ പത്ത് കിലോ പോത്തിറച്ചിയാണ് ഇവിടെ നിന്ന് പൊലീസിനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും കണ്ടെത്താനായത്. ഇറച്ചി ഫുഡ് സേഫ്റ്റി അതോറിറ്റി പൂര്‍ണമായും നശിപ്പിച്ചു.

Untidy condition | അറവ് ശാലയില്‍ വില്‍പന നടത്തിയ മാംസത്തില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി; കട അടച്ചുപൂട്ടി

ഭക്ഷ്യസാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുമുണ്ട്. കട പൂട്ടാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വില്‍പന നടത്തുകയോ ചെയ്യരുതെന്ന് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു.

Keywords:  Thrissur, News, Kerala, shop, closed, Police, Food, Untidy conditions; Pannithadam Meat shop closed by Food Safety Authority.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script