ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു: പിസി ജോര്‍ജ്ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നതായി ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി തര്‍ക്ക സമയത്തായിരുന്നു ഇത്. ആഭ്യന്തരവകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രിപദമാണ് ചെന്നിത്തലയ്ക്കു നീട്ടിയത്. ലീഗിലെ അഞ്ചാം മന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ചെന്നിത്തല താല്പര്യമില്ലെന്നു പറഞ്ഞ് പിന്മാറുകയാണുണ്ടായത്. അന്നു ചെന്നിത്തല വരുന്നതിനോട് എസ്എന്‍ഡിപിക്കും എന്‍എസ്എസിനും താല്പര്യമുണ്ടായിരുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു: പിസി ജോര്‍ജ്ജ്അതേസമയം ചെന്നിത്തലയുടെ മന്ത്രിപദവി തര്‍ക്കം മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാന്‍ കെ.എം. മാണി മാത്രമല്ല പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമോയെന്ന് കാത്തിരുന്നു കാണാമെന്നും രമേശിന് മന്ത്രിസഭയില്‍ എത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ തടസ്സങ്ങളില്ലെന്നും കെ.സി. ജോസഫ് കോട്ടയത്ത് പറഞ്ഞു

Keywords: Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia