Ukraine War | യുക്രൈനില്‍ റഷ്യന്‍ വ്യോമാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

കീവ്: (www.kvartha.com) യുക്രൈന്‍ സ്വാതന്ത്ര്യ ദിനമായ ബുധനാഴ്ച (ഓഗസ്റ്റ് 24) രാജ്യത്തെ റെയില്‍വേ സ്റ്റേഷനില്‍ റഷ്യ വ്യോമാക്രമണം നടത്തിയതായി റിപോര്‍ട്. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായും 50ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്‌നു. കൊല്ലപ്പെട്ടവരില്‍ 11 വയസുള്ള കുട്ടിയുള്‍പെടെ അഞ്ചുപേര്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കവേ കത്തിയമരുകയായിരുന്നുവെന്നാണ് വിവരം.

Aster_MIMS

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെ ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ അധിനിവേശം തുടങ്ങിയിട്ട് ആറുമാസം പൂര്‍ത്തിയായിരുന്നു. ജനവാസ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതില്‍ സെലന്‍സ്‌കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. അതേസമയം റഷ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Ukraine War | യുക്രൈനില്‍ റഷ്യന്‍ വ്യോമാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Keywords: News, Kerala, Killed, Death, Injured, attack, Death, Ukraine war: More than 20 dead in Russian rocket strike.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia