Obituary | യുകെയിലുള്ള ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; വിവരമറിഞ്ഞതിന് പിന്നാലെ നാട്ടിലുള്ള ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയം: (KVARTHA) യുകെയിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് മരിച്ചത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
വിവരം അറിയിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികളുടെ മരണത്തോടെ രണ്ട് മക്കളാണ് അനാഥരായത്
വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
#keralanews #uknews #tragedy #loss #mentalhealth #grief