Tragedy | കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു
● ഒരാള്‍ അടിയൊഴുക്കില്‍പെട്ടപ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മറ്റേയാളും മുങ്ങിപോവുകയായിരുന്നു
● തിരച്ചില്‍ നടത്തിയത് ഫയര്‍ഫോഴ്സ് യൂനിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്തമായി
കുറ്റ്യാടി: (KVARTHA) ചെറിയ കുമ്പളത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയ കൊളായി പൊയില്‍ മജീദിന്റെ മകന്‍ സിനാന്‍(15), കരിമ്പാലകണ്ടി യൂസഫിന്റെ മകന്‍ റിസ് വാന്‍ (15) എന്നിവരാണ് മരിച്ചത്.
വെള്ളത്തില്‍ ഇറങ്ങിയ ഒരാള്‍ അടിയൊഴുക്കില്‍പെട്ടപ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മറ്റേയാളും മുങ്ങിപോവുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര, ചെലക്കാട് എന്നിവിടങ്ങളിലുള്ള ഫയര്‍ഫോഴ്സ് യൂനിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആദ്യം ഒരു വിദ്യാര്‍ഥിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KuttiadiDrowning #KeralaNews #Tragedy #StudentSafety #RiverAccident