കോവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്നും ചാടിപ്പോയ റിമാന്‍ഡ് പ്രതികളിലൊരാള്‍ പിടിയില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com 10.06.2020) തോട്ടട കോവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ തടവ് ചാടി. പോക്സോ കേസില്‍ പ്രതിയായ മണിക്കുട്ടന്‍, കവര്‍ച്ചാ കേസില്‍ പ്രതിയായ റംസാന്‍ എന്നിവരാണ് തടവ് ചാടിയത്. ഇതില്‍ ആറളം സ്വദേശിയായ മണിക്കുട്ടന്‍ ബുധനാഴ്ച തന്നെ പിടിയിലായി.

മുഴപ്പിലങ്ങാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തോട്ടട ഗവ. പോളിടെക്നിക് ഹോസ്റ്റലിലായിരുന്നു ഇവരെ നിരീക്ഷണത്തിലാക്കിയത്. റംസാന് വേണ്ടി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് എടക്കാട് പൊലീസ് അറിയിച്ചു.

കോവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്നും ചാടിപ്പോയ റിമാന്‍ഡ് പ്രതികളിലൊരാള്‍ പിടിയില്‍

Keywords:  Thalassery, News, Kerala, Accused, Case, Police, Two remand defendants escaped from quarantine center
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia