ടിപി വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

 


ADVERTISEMENT

ടിപി വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: ടിപി വധക്കേസില്‍ രണ്ട് സിപിഐ(എം) പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സി പി ഐ(എം) പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗം കാരായി ശ്രീധരന്‍, മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി വത്സന്‍ എന്നിവരെയാണ്‌ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 


കൊടി സുനിക്ക് ഒളിച്ചുതാമസിക്കാന്‍ താവളമൊരുക്കിയതിനാലാണ്‌ അറസ്റ്റ്. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനായി ഇവരെ വടകരയിലേയ്ക്ക് കൊണ്ടുപോയി. 


അതേസമയം അറസ്റ്റിലായ പി.കെ കുഞ്ഞന്തന്‍ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തിലെ ആരുമായും തനിക്ക പരിചയമില്ലെന്ന നിലപാടാണ്‌ കുഞ്ഞനന്തന്‍.

English Summery
Two more CPM activists arrested in TP murder case. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia