കൊച്ചിയിൽ രണ്ട് വോൾവോ ലോഫ്ലോർ ബസുകൾ എറിഞ്ഞുതകർത്തു

 


ADVERTISEMENT

കൊച്ചിയിൽ രണ്ട് വോൾവോ ലോഫ്ലോർ ബസുകൾ എറിഞ്ഞുതകർത്തു
കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സിയിലെ രണ്ട് വോൾവോ ലോഫ്ലോർ ബസുകൾ അക്രമികൾ എറിഞ്ഞുതകർത്തു. സംഭവത്തിൽ ഒരു ബസിലെ ഡ്രൈവറായ ദിലീപിന് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം. അരൂര്‍-അങ്കമാലി, പെരുമ്പാവൂര്‍-എറണാകുളം ജെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. രാത്രി സര്‍വീസ് അവസാനിപ്പിച്ച് ബസുകള്‍ കെഎസ്ആര്‍ടിസി സ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനായി എത്തിച്ചപ്പോഴാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം.

എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും പിടികൂടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും കല്ലെറിഞ്ഞവരെന്ന് സംശയിക്കുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇത് പോലീസിന് കൈമാറിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

Keywords: Kerala, Stone pelting, KSRTC, Volvo, Low floor, Buses, Kochi, Miscreants, POlice, Mobile Phone,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia