Injured | പെരിയന്‍മലയില്‍ കൂറ്റന്‍ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉള്‍പെടെ 2 പേര്‍ക്ക് പരുക്ക്

 


ഈരാറ്റുപേട്ട: (www.kvartha.com) പെരിയന്‍മലയില്‍ കൂറ്റന്‍ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉള്‍പെടെ രണ്ടുപേര്‍ക്ക് പരുക്ക്. വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. അതേസമയം രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് സമാന സാഹചര്യത്തില്‍ നിരവധി പാറകളാണ് സ്ഥിതി ചെയ്യുന്നത്.

ജനങ്ങളെ ദുരന്ത സാധ്യത മേഖലകളില്‍ നിന്നും മാറ്റി പാര്‍പിക്കാന്‍ സര്‍കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കോട്ടയം ജില്ലാ പഞ്ചായത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത് പ്രസിഡന്റ് രജനി സുധാകരന്‍, ഗ്രാമപഞ്ചായത് അംഗങ്ങള്‍, റവന്യു, കൃഷി, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. 

Injured | പെരിയന്‍മലയില്‍ കൂറ്റന്‍ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉള്‍പെടെ 2 പേര്‍ക്ക് പരുക്ക്

അടുക്കം, മേലടുക്കം പ്രദേശത്ത് മാത്രമായി 25 ഓളം കുടുംബങ്ങളെ ആണ് ഇത്തരത്തില്‍ മാറ്റി പാര്‍പിക്കേണ്ടത്. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പല മേഖലകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പിക്കുന്നതിന് തയാറാക്കിയ ലിസ്റ്റ് അപൂര്‍ണമാണെന്ന് കാണിച്ച് മൂന്ന് തവണ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഷോണ്‍ പറഞ്ഞു.
    
Keywords: News, Kerala, Accident, Injured, Rock, House, Two injured after huge rock fell down.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia