നേതാവിന്റെ മരണം; മകളുടെ കാമുകനായ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍
Nov 30, 2012, 22:09 IST
തിരുവന്തപുരം: സി.പി.എം. ആര്യനാട് പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എ.എസ്. ഗോപിയുടെ(52) മരണവുമായി ബന്ധപ്പെട്ട് ഗോപിയുടെ മകളുടെകാമുകനായ ഡി.വൈ.എഫ്. ഐ. പ്രവര്ത്തകന് സാബുവും, സഹായി മനോജും അറസ്റ്റിലായി. 2011 നവംബര്‍ എട്ടിനാണ് ഗോപിയെ കാണാതായത്. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം കോട്ടയ്ക്കകം കാവല്പുരമുക്കില് കരമനയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ കൊലപാതകമാണെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.
മകളുടെ പ്രണയവിവരം അറിയാവുന്നതുകൊണ്ട് എത്രയും വേഗം വിവാഹം നടത്താനുള്ള ഗോപിയുടെ തീരുമാനമാണ് പ്രതിക്ക് കൊലപാതകം നടത്താന്‍ പ്രേരണയായത്. സംഭവദിവസം രാത്രി എട്ട് മണിക്ക് ഗോപിയും പ്രതിയായ സാബുവും മരണം നടന്നതായി പറയുന്ന സ്ഥലത്ത് ഉണ്ടായതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. സംഭവദിവസം സുഹൃത്തിന്റെ കാര്‍ മനോജിനെ ഉപയോഗിച്ച് സാബു സ്ഥലത്തെത്തിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ സാബു കുറ്റം സമ്മതിച്ചു. ഒരുമിച്ചു നടത്തിയ സ്ഥലകച്ചവടത്തിന്റെ കമ്മീഷന്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് ഗോപിയെ സാബു ലക്ഷ്യ സ്ഥാനത്തെത്തിച്ച്ത്. പിന്നീട് കരമനയാറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Keywords : Thiruvananthapuram, CPM, Leader, Murder, Arrest, DYFI, Love, Gopi, Sabu, Manoj, Action Committee, Daughter, Mobile Tower, Police, Investigation, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.