ടിവി രാജേഷ് കീഴടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിവി രാജേഷ് കീഴടങ്ങി
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ ടിവി രാജേഷ് കോടതിയില്‍ കീഴടങ്ങി. ടിവി രാജേഷ് എം.എല്‍.എയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ കീഴടങ്ങല്‍. ഓഗസ്റ്റ് 27 വരെ രാജേഷിനെ കോടതി റിമാന്റ് ചെയ്തു. ഷുക്കൂര്‍ വധക്കേസില്‍ 39ം പ്രതിയാണ്‌ എം.എല്‍.എ ടിവി രാജേഷ്.

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയും ഇന്ന്‌ ഹൈക്കോടതി തള്ളിയിരുന്നു. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ടിവി രാജേഷ് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജേഷ് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ലെന്ന് അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സുകുമാരനാണ് വ്യക്തമാക്കിയത്. ടിവി രാജേഷും പി ജയരാജനും സഞ്ചരിച്ച കാറിനുനേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതിന്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ലീഗ് അനുഭാവിയായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

English Summery
TV Rajesh surrendered before court 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia