Strike | 'പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക'; അമ്പലമുകള്‍ ഭാരത് ഗ്യാസ് എല്‍പിജി പ്ലാന്റിലെ ട്രക് ഡ്രൈവര്‍മാര്‍ പണിമുടക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (www.kvartha.com) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്പലമുകള്‍ ഭാരത് ഗ്യാസ് എല്‍പിജി പ്ലാന്റിലെ ട്രക് ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.
പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവന്‍ ട്രകുകളും പാര്‍ക് ചെയ്യാന്‍ കഴിയും വിധം പാര്‍കിങ് ഗ്രൗന്‍ഡ് വലുതാക്കുക, തൊഴിലാളി സംഘടനകളും തൊഴില്‍ ഉടമകളും കംപനി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവയാണ് ഡ്രൈവര്‍മാരുടെ ആവശ്യം. അതേസമയം ട്രക് ഡ്രൈവര്‍മാര്‍ പണിമുടക്കിയാല്‍ കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കുള്ള പാചക വാതക വിതരണത്തിന് പ്രതിസന്ധി നേരിടും.
Keywords: Ernakulam, News, Kerala, Strike, Truck, Driver, Truck drivers at Bharat Gas LPG plant in Ambalamugal will go on strike tomorrow.

