Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയുയര്‍ന്നു; ഷോര്‍ട് സര്‍ക്യൂടാകാമെന്നാണ് പ്രാഥമിക നിഗമനം

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയുയര്‍ന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. തിരുവനന്തപുരം പാളയത്ത് യൂനിവേഴ്‌സിറ്റി കോളജിന് മുന്‍പിലെത്തിയപ്പോഴാണ് സംഭവം. 

ഷോര്‍ട് സര്‍ക്യൂടാകാം അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വലിയ അപകടമായിരുന്നില്ലെന്നാണ് വിവരം. കെഎസ്ആര്‍ടിസിയുടെ തന്നെ ജീവനക്കാരെത്തി ബസില്‍ പരിശോധന നടത്തുകയാണ്. അതേസമയം തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 
Aster_MIMS

Fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയുയര്‍ന്നു; ഷോര്‍ട് സര്‍ക്യൂടാകാമെന്നാണ് പ്രാഥമിക നിഗമനം

Keywords: News, Kerala, Trivandrum, KSRTC Bus, Fire, Accident, Police, Passengers, Trivandrum: KSRTC bus caught fire.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia