Tree Fall | തലശേരി റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ തണല്‍മരം പൊട്ടിവീണു; നിരവധി ഇരുചക്രവാഹനങ്ങള്‍ തകര്‍ന്നു
Aug 22, 2023, 11:43 IST
തലശേരി: (www.kvartha.com) റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശന കവാടത്തിനരികിലെ അനധികൃത പാര്‍കിംഗ് സ്ഥലത്ത് തണല്‍മരം പൊട്ടിവീണു. ഇവിടെ നിര്‍ത്തിയിട്ട നിരവധി ഇരുചക്രവാഹനങ്ങള്‍ മരക്കൊമ്പ് തട്ടി ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച (21.08.2023) ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ മണിയോടെയാണ് ഏറെ പ്രായമുള്ള കൂറ്റന്‍ തണല്‍ മരം കടപുഴകി വലിയ ചില്ലകള്‍ പൊട്ടിവീണത്.
മരത്തിന് കീഴെയുള്ള തണലില്‍ നിര്‍ത്തിയിട്ട മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. ഏഴു ബൈകുകള്‍ ഭാഗികമായി തകര്‍ന്നു. ട്രെയിന്‍ യാത്രക്കാരുടെ വാഹനങ്ങളാണ് തകര്‍ന്നത്. തടിമരം ഇപ്പോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒ കെ രജീഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനാ ഭടന്മാര്‍ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റി.
മരം വീണതിനെ തുടര്‍ന്ന് ഏതാനും സമയം ഇതുവഴി വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. മരത്തണലിലെ ഇടം നോക്കി വാഹനം പാര്‍ക് ചെയ്യുന്നത് അനധികൃതമാണെന്നും റെയില്‍വേയക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്നുമാണ് സ്റ്റേഷന്‍ അധികൃതരുടെ നിലപാട്.
Keywords: Kannur, News, Kerala, Thalassery, Railway Station, Vehicle, Damaged, Tree, Railway, Tree fell in front of Thalassery railway station; Many two-wheelers damaged.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.