SWISS-TOWER 24/07/2023

'പൊലീസ്' സ്റ്റികെര്‍ പതിച്ച വാഹനത്തില്‍ യാത്ര ചെയ്ത സംഭവം; ദമ്പതികള്‍ക്കെതിരെ കേസെടുത്തു

 


മാനന്തവാടി: (www.kvartha.com 02.08.2021) പൊലീസ് എന്നെഴുതിയ സ്റ്റികെര്‍ പതിച്ച വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട് തിരുനെല്‍വേലി അമ്മന്‍കോവില്‍ സ്ട്രീറ്റിലെ മഹേന്ദ്രന്‍ (25), ഭാര്യ ശരണ്യ (23) എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടം, പൊലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്യല്‍, പകര്‍ചവ്യാധി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. 
Aster mims 04/11/2022

തലശ്ശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബോണറ്റിന്റെ മുന്നില്‍ ശൂലം സ്ഥാപിച്ച ഇന്നോവ കാറിന്റെ പിറകിലും മുന്നിലുമായി പൊലീസ് എന്നെഴുതിയ സ്റ്റികെര്‍ പതിച്ചിരുന്നു. ശനിയാഴ്ച രാത്രി മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍ തങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ വാഹനം കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ മാനന്തവാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം എം അബ്ദുല്‍ കരീമിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

'പൊലീസ്' സ്റ്റികെര്‍ പതിച്ച വാഹനത്തില്‍ യാത്ര ചെയ്ത സംഭവം; ദമ്പതികള്‍ക്കെതിരെ കേസെടുത്തു

Keywords:  News, Kerala, Vehicles, Police, Car, Case, Custody, Couples, Traveling in vehicle with a 'police' sticker; Case registered against couple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia