Training flight | തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി; ആര്‍ക്കും പരുക്കില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അകാഡമിയുടെ ചെറുപരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അകാഡമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ തീപ്പിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി എന്നും അധികൃതര്‍ പറഞ്ഞു.

Keywords: Thiruvananthapuram, News, Kerala, Injured, Flight, Accident, Thiruvananthapuram: Training flight emergency landed at airport.