Disruption | ട്രാക്കില്‍ അറ്റകുറ്റപണികള്‍; കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു
● വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു.
● ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടു.
● ട്രെയിനുകള്‍ കടത്തിവിട്ട് തുടങ്ങി.
കോട്ടയം: (KVARTHA) കുമാരനെല്ലൂരില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. 4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്‌പെഷ്യല്‍ 3 മണിക്കൂര്‍ വൈകി 7.08 നാണ് പുറപ്പെട്ടത്. 5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്സ് 1.15 മണിക്കൂര്‍ വൈകി 7.26 നാണ് പുറപ്പെട്ടത്.
നീലമംഗലം പഴയപാലത്തിന്റെ ഗര്‍ഡറിന്റെ അറ്റകുറ്റപണികള്‍ രാവിലെ 5.30ന് തീരേണ്ടതായിരുന്നു. എന്നാല്‍ ഇത് 6.55നാണ് അവസാനിച്ചത്. അഞ്ചര വരെയുള്ള വണ്ടികള്‍ക്കാണ് റെയില്‍വേ വൈകുമെന്ന അറിയിപ്പ് നല്‍കിയിരുന്നത്.
വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു. 8 മണിക്ക് ശേഷമുള്ള വേണാട്, പരശുറാം, ശബരി, തുടങ്ങിയ ട്രൈനുകള്‍ കൃത്യ സമയം പാലിക്കുമെന്നും റെയില്‍വേ അറിയിച്ചു. അറ്റകുറ്റപ്പണി ഒരു മണിക്കൂര്‍ വൈകിയതിനാല്‍ മുഴുവന്‍ ലൈനും വൈകി. പിന്നീടെത്തിയ ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടു. ഇതാണ് വൈകിയോടാന്‍ കാരണം. ഇപ്പോള്‍ ട്രെയിനുകള്‍ കടത്തിവിട്ട് തുടങ്ങി.
#traindelay #Kerala #railway #maintenance #transportation #travel