Family Fire | അങ്കമാലിയില്‍ 2 കുട്ടികളടക്കം നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; ജീവനൊടുക്കുകയായിരുന്നുവെന്ന് സൂചന
![Tragic Angamaly Family Fire: Police Investigations going ahead, Financial Stress, Motive, Polce, Probe, Death](https://www.kvartha.com/static/c1e/client/115656/uploaded/09504638ce3f23b7d794ee244114c40f.jpg?width=730&height=420&resizemode=4)
![Tragic Angamaly Family Fire: Police Investigations going ahead, Financial Stress, Motive, Polce, Probe, Death](https://www.kvartha.com/static/c1e/client/115656/uploaded/09504638ce3f23b7d794ee244114c40f.jpg?width=730&height=420&resizemode=4)
കൊച്ചി: (KVARTHA) അങ്കമാലിയില്‍ (Angamaly) രണ്ട് കുട്ടികളടക്കം നാലംഗ കുടുംബത്തെ (Family) വെന്തുമരിച്ച നിലയില്‍ (Found Dead) കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടമല്ലെന്നും ഇത് ജീവനൊടുക്കുകയായിരുന്നുവെന്നുമുള്ള നിഗമനത്തിലേക്കെത്തിയിരിക്കുകയാണ് പൊലീസ്. തീപ്പിടിത്തമുണ്ടായ (Fire) കിടപ്പുമുറിയില്‍ (Bed Room) പെട്രോള്‍ കാന്‍ (Petrol Can) സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന (Merchat) ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത (Financial Stress) ഉണ്ടായിരുന്നതായും പൊലീസ് (Police) സ്ഥിരീകരിച്ചു.
പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (54), ഭാര്യ അനുമോള്‍(40), മക്കളായ ജൊവാന (8), ജെസ്വിന്‍ (5) എന്നിവരാണ് കഴിഞ്ഞ ജൂണ്‍ എട്ടിന് മരിച്ചത്. താഴത്തെ നിലയില്‍ കിടുന്നുറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് പുലര്‍ചെ മുകളിലത്തെ മുറിയില്‍ തീയാളുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതിന് പിന്നാലെ പ്രദേശവാസികകളെത്തുകയും തീയണക്കുകയുമായിരുന്നു. അപ്പോഴേക്കും നാലുപേരും വെന്തുമരിച്ചിരുന്നു.
മുകളിലത്തെ മുറിയില്‍ മാത്രം തീപ്പിടിച്ചതെങ്ങനെയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എസിയിലുണ്ടായ ഗാസ് ചോര്‍ച്ചയാണ് തീപ്പിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് സംഭവ സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു.
മരിക്കുന്നതിന് തലേദിവസം ബിനീഷ് കുര്യന്‍ പെട്രോള്‍ വാങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന് ശേഷം മറ്റാരും മുറിയിലേക്ക് എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതും കുടുംബം ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയതും.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)