സൂപെര്‍മാര്‍കെറ്റിന് പിറകിലുണ്ടായ സ്‌ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്

 


പയ്യോളി: (www.kvartha.com 03.02.2022) സൂപെര്‍മാര്‍കെറ്റിന് പിറകിലുണ്ടായ സ്‌ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്. കടയുടെ മാനേജിങ് പാര്‍ട്ണറും മണിയൂര്‍ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്. പയ്യോളി-പേരാമ്പ്ര റോഡിലെ കിഴൂര്‍ ചൊവ്വ വയലിന് സമീപത്തെ അവാല്‍ ഹൈപര്‍മാര്‍ക്കറ്റിന് പിറകില്‍ ബുധനാഴ്ച വൈകീട്ട് 6.30 മണിയോടെയായിരുന്നു സ്‌ഫോടനം.

ബോംബിന് സമാനമായ രീതിയില്‍ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കടയുടെ പിറകിലെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികളില്‍ നിര്‍മിച്ച കൂട് ഡ്രിലെര്‍ ഉപയോഗിച്ച് മുറിച്ച് നീക്കവെയാണ് സംഭവം.

സൂപെര്‍മാര്‍കെറ്റിന് പിറകിലുണ്ടായ സ്‌ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്

സ്‌ഫോടനത്തില്‍ കാലിന് പരിക്കേറ്റ ഹുസൈനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പയ്യോളി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  News, Kerala, Blast, Accident, Injured, Hospital, Police, Trader injured in blast behind supermarket. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia