കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചൊക്ലി സ്വദേശി അശ്വന്താണ് അറസ്റ്റിലായത്. ടിപിയെ കൊലപ്പെടുത്തിയ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ വ്യാജ നമ്പറും 'മാശാ അള്ളാ' എന്ന സ്റ്റിക്കറും ഒട്ടിച്ചത് അശ്വന്താണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്നാമനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശി എം.സി അനൂപാണ് ഇന്നലെ ബാംഗ്ലൂരില്‍ നിന്നും പോലീസ് പിടിയിലായത്. അനൂപിന്റെ അറസ്റ്റോടെ ഇതുവരെ കൊലയാളി സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഷിജിത്ത്, ടി.കെ രജീഷ്, എം.സി അനൂപ് എന്നിവരാണ് അറസ്റ്റിലായവരില്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കാളിയായവര്‍. ഏഴംഗ കൊലയാളി സംഘത്തിലെ നാലുപേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്. മേയ് നാലിനാണ് റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ ഏഴംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

English Summery
Chokli native arrested in relation with TP murder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.