Municipality Election | മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; 38,811 വോടര്‍മാര്‍ ശനിയാഴ്ച ബൂതിലേക്ക്
മട്ടന്നൂര്‍: (www.kvartha.com) നഗരസഭാ പൊതുതെരഞ്ഞെടുപ്പിന്റെ വോടെടുപ്പ് ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെ നടക്കും. വോടര്‍ പട്ടികയില്‍ ആകെ 38,811 വോടര്‍മാരുണ്ട്, 18,201 പുരുഷന്മാര്‍, 20608 സ്ത്രീകള്‍, രണ്ട് ട്രാന്‍സ്ജെന്‍ഡറുകള്‍. ഇലക്ട്രോണിക് വോടിംഗ് മെഷീനുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂര്‍ എച്എസ്എസില്‍ നിന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി പോളിംഗ് ബൂതുകളില്‍ എത്തിച്ചു.
വിതരണത്തിന് പൊതുനിരീക്ഷക ആര്‍ കീര്‍ത്തി മേല്‍നോട്ടം വഹിച്ചു. വൈകീട്ടോടെ ബൂതുകള്‍ വോടെടുപ്പിന് സജ്ജമായി. ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിംഗ് ബൂതുകളാണുള്ളത്. ആകെയുള്ള 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്, 49 പുരുഷന്മാരും 62 സ്ത്രീകളും.
18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഓരോ ബൂതിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. പുതുതായി രൂപീകരിച്ച നഗരസഭയാണിത്.
Keywords: Mattannur, News, Kerala, Vote, Election, Tomorrow Mattannur municipality election.