കള്ള് ഷാപ്പ് തുറക്കാന്‍ ഒരാഴ്ച ബാക്കി; ലേലം ചെയ്തു പോകാതെ 652 ഷോപ്പുകള്‍
May 8, 2020, 17:22 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 08.05.2020) കള്ള് ഷാപ്പ് തുറക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ സര്‍ക്കാര്‍ പ്രഖ്യാപനം നടക്കില്ലെന്ന് സൂചന. ലേലത്തില്‍ വിറ്റു പോകാതെ കള്ളുഷാപ്പുകള്‍ എങ്ങനെ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അബ്കാരി മേഖലയിലുള്ളവര്‍ ചോദിക്കുന്നത്. കള്ളുഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ലേല നടപടികള്‍ തടസപ്പെട്ടത് സാങ്കേതിക കുരുക്കായി മാറിയിരിക്കുകയാണ്. ഈ മാസം 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ലേലം ചെയ്തു പോകാതെ 652 ഷോപ്പുകളുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാണ് ഇത്രയും ഷാപ്പുകള്‍ ഉള്ളത്.
മാര്‍ച്ച് പകുതിയോടെ ലേല നടപടികള്‍ നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് സാമൂഹിക വ്യാപനത്തിനിടയാക്കുമെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതോടെയാണ് വില്‍പ്പന മുടങ്ങിയത്. ഇതിനാല്‍ ഒരാഴ്ചക്കുള്ളില്‍ ഷാപ്പുകള്‍ എങ്ങനെ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന് എക്സൈസ് വകുപ്പിനും അറിയില്ല. കണ്ണൂരില്‍ 70 ഗ്രൂപ്പുകളിലായി 384 ഷാപ്പുകളുണ്ട്. മൂന്ന് ഗ്രൂപ്പിലെ 18 എണ്ണം മാത്രമേ ലേലത്തില്‍ പോയിട്ടുള്ളൂ. ഇവിടെ 366 ഷോപ്പുകള്‍ ബാക്കിയാണ്. 21 ഗ്രൂപ്പുള്ള പത്തനംതിട്ടയില്‍ ഒറ്റ എണ്ണം പോലും ലേലം ചെയ്തു നല്‍കാനായിട്ടില്ല. കോഴിക്കോട് 15 ഗ്രൂപ്പുകളിലായി 90 ഷാപ്പുകളും തൃശ്ശൂരില്‍ 11 ഗ്രൂപ്പുകളിലായി 66 ഷാപ്പുകള്‍ വിറ്റുപോകാനുണ്ട്.
തൃശൂരില്‍ ഷോപ്പ് നടത്തിപ്പ് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചാല്‍ മാത്രമെ വില്‍പ്പന നടത്താന്‍ ആവുകയുള്ളൂ. വില്‍പ്പന നടത്താനാവാത്ത സാഹചര്യങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് ടിവിഎസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്വീകരിക്കാനാവും. താല്പര്യവും അനുഭവ പരിചയം ഉള്ള ഒരിടം കണ്ടെത്തി ഒരു ഗ്രൂപ്പ് ജീവിതം ഏല്‍പ്പിക്കാം. അനുയോജ്യമായ കെട്ടിടം ഇടനിലക്കാര്‍ കണ്ടെത്തി ഷാപ്പ് നടത്തണം. ദിവസം കണക്കാക്കി തുക എക്സൈസിനു മടക്കി നല്കിയാല് മതി. എന്നാല്‍ 14 ദിവസത്തേക്ക് മാത്രം ഇങ്ങനെ ഏല്‍പ്പിക്കാന്‍ കഴിയുള്ളൂ. പാര്‍ലമെന്റില്‍ മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി തല്ക്കാലം ഷാപ്പുകള്‍ തുറക്കുന്നുണ്ട്. അതെല്ലാം നടക്കുന്നതുവരെ ഷാപ്പുകള്‍ അടയ്ക്കണം എന്ന തീരുമാനം ജില്ലയുടെ കാര്യത്തില്‍ എത്തി. വകുപ്പ് ഇതുവരെ എടുത്തിട്ടില്ല. നടത്തിയത് ലേലം കൂടാതെ എത്തിച്ചു കൊടുക്കണം എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
Keywords: Kannur, News, Kerala, Government, Toddy shop, Toddy shop opens in kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.