Canoe Overturns | കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞ് 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; 2 പേരെ കാണാതായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞ് 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തിരൂര്‍ പുറത്തൂരിലാണ് അപകടം നടന്നത്. ഈന്തു കാട്ടില്‍ റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരെയാണ് കാണാതായത്. അതേസമയം രണ്ടുപേരെ രക്ഷപ്പെടുത്തി.

കാണാതായവര്‍ക്കായി നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഭാരതപ്പുഴയില്‍ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. സ്ഥിരം കക്ക വാരാന്‍ പോകുന്ന അയല്‍വാസികള്‍ കൂടിയായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരും ആണ് തോണിയില്‍ ഉണ്ടായിരുന്നത്. തോണിയിലുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകളാണ് രക്ഷപ്പെട്ടത്.
Keywords: Malappuram, News, Kerala, Accident, Death, Missing, Escaped, Tirur: Canoe overturns; Two women dead, two missing.