ടിക് ടോക് പ്രണയം തലയ്ക്കു പിടിച്ചു; കാമുകനെ കണ്ടെത്താന്‍ ഡെങ്കിപ്പനി സര്‍വെയുമായി നാട്ടിലിറങ്ങി, ആരോഗ്യ വകുപ്പില്‍ നിന്നുമാണ് വരുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
Dec 5, 2019, 11:13 IST
ചേലക്കര: (www.kvartha.com 05.12.2019) ടിക് ടോക് പ്രണയം തലയ്ക്ക് പിടിച്ച യുവതി കാമുകനെ തേടി പങ്ങാരപ്പിള്ളിയിലെത്തി. പര്‍ദ ധരിച്ചെത്തിയ തൊടുപുഴ സ്വദേശിനി ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വെയ്ക്കെന്നു പറഞ്ഞാണു വീടുകളിലെത്തിയത്. സംശയം തോന്നിയ യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അറിയാവുന്ന വിവരങ്ങള്‍ വച്ച് കാമുകന്റെ വീടു കണ്ടു പിടിക്കാനായിരുന്നു യുവതി ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്ക്കെന്നു പറഞ്ഞ് പര്‍ദ്ദ ധരിച്ച് വീടുകളില്‍ എത്തിയത്. യുവതിയുടെ കാല്‍ വിരലുകളില്‍ നെയില്‍ പോളിഷ് കണ്ടു സംശയം തോന്നിയ വീട്ടമ്മമാര്‍ ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിക്കുകയും സര്‍വെ നടത്താന്‍ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയുമായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് വഴി പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് യുവാവ് കൈയ്യോഴിഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനാണ് യുവതി ചേലക്കരയിലെത്തിയതെന്നു പോലീസ് അറിയിച്ചു. സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Love, Police, Lady, Youth, Tik tok; Lady searches for lover

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.