Died | നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം തൊഴിലാളി മരിച്ച നിലയില്‍
Oct 3, 2023, 18:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (KVARTHA) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മാര്‍കറ്റ് റോഡിലാണ് സംഭവം. ഒന്നാം നിലയുടെ മുകളില്‍ നിന്നും വിപിന്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
തൊട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണ് വിപിന് ഗുരുതര പരുക്കേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതേദഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Keywords: Thrissur, News, Kerala, Thrissur, Worker, Construction Building, Falling, Vipin, Thrissur: Worker found dead near construction building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

