Found Dead | തൃശൂരില്‍ കെഎസ്ഇബി ക്വാര്‍ടേഴ്‌സില്‍ ആദിവാസി യുവതി മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: ബുധനാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ്. ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഗീതയുടെ കഴുത്തിലാണ് പരുക്കുള്ളതായി പ്രത്യക്ഷത്തില്‍ കാണുന്നത്. 

Found Dead | തൃശൂരില്‍ കെഎസ്ഇബി ക്വാര്‍ടേഴ്‌സില്‍ ആദിവാസി യുവതി മരിച്ച നിലയില്‍

അതിനാല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ടം നടപടികള്‍ ആരംഭിക്കും. ഇതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.  

Keywords: Thrissur, News, Kerala, Found dead, KSEB quarters, Thrissur: Woman found dead in KSEB quarters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia